Advertisement

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ കാണാതായി; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ്

October 8, 2024
Google News 2 minutes Read
school student missing from Kannur

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. 14 വയസാണ്. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയില്ലെന്നാണ് വീട്ടുകാരുടെ പരാതി. (school student missing from Kannur)

സ്‌കൂള്‍ യൂണിഫോം ആണ് വേഷം. കൈയ്യില്‍ സ്‌കൂള്‍ ബാഗുമുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ 8594020730 എന്ന നമ്പറിലോ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം. തിരച്ചില്‍ ഊര്‍ജിതമെന്ന് പൊലീസ് അറിയിച്ചു.

Read Also: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്; ബിജെപിയിൽ സാധ്യതാ പട്ടികയായി

നാല് മണിക്കാണ് വിദ്യാര്‍ത്ഥി സ്‌കൂള്‍ വിട്ട് തിരികെ വീട്ടില്‍ വരേണ്ടത്. കുട്ടി വൈകുന്നത് കണ്ട് സഹപാഠികളോടും മറ്റും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ ആര്യന്‍ അവിടെ എത്തിയിട്ടില്ല. ബക്കളം എന്ന സ്ഥലത്തുവച്ച് കുട്ടിയെ കണ്ടവരുണ്ട്. സ്‌കൂളില്‍ നിന്ന് അച്ഛനേയും അമ്മയേയും വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞതില്‍ കുട്ടി വല്ലാതെ ആശങ്കയിലായിരുന്നെന്ന് കൂട്ടുകാര്‍ അറിയിച്ചു.

Story Highlights : school student missing from Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here