Advertisement

പ്രതിപക്ഷത്തിന്റെ ഒപ്പം ഇരിക്കില്ല, സ്വതന്ത്ര ബ്ലോക്ക്‌ തന്നില്ലെങ്കിൽ തറയിൽ ഇരിക്കും; പിവി അൻവർ എംഎൽഎ

October 8, 2024
Google News 3 minutes Read
pv anvar

നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക്‌ തന്നില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ എംഎൽഎ. ഇന്ന് സഭയിൽ എത്തില്ല പകരം നാളെ നടക്കുന്ന നിയമസഭാസമ്മേളനത്തിൽ ജീവനുണ്ടെങ്കിൽ പങ്കെടുക്കുമെന്നും പിവി അൻവർ പറഞ്ഞു.

പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കില്‍ തറയിൽ ഇരിക്കാനാണ് തന്‍റെ തീരുമാനം. തറ അത്ര മോശം സ്ഥലമല്ലെന്നും പിവി അൻവര്‍ പറഞ്ഞു. എഡിജിപിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു വേണ്ടത്.ഡിജിപി ആദ്യം കൊടുത്ത റിപ്പോർട്ട് സസ്‌പെൻഡ് ചെയ്യണമെന്നതായിരുന്നു. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താൻ നിർബന്ധിക്കുകയായിരുന്നു. പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥിയെ നിർത്തുന്നത് പ്രവർത്തകരുടെ ആഗ്രഹം നോക്കിയാണെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.

Read Also: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഡിജിപിയും ചീഫ് സെക്രട്ടറിയും ഗവർണറോട് എന്ത് പറയും?

അതേസമയം, നിയമസഭയിൽ ഇന്നലെ പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയിൽ പാർലമെൻററി കാര്യമന്ത്രി എംബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷം സഭാചട്ടം ലംഘിച്ചെന്നും ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, സജീവ് ജോസഫ് എന്നിവർ സ്‌പീക്കറുടെ ഡയസിൽ കയറി
ഇവരെ താക്കീത് ചെയ്‌ത്‌ നടപടിയെടുക്കണമെന്നും എംബി രാജേഷ് പറഞ്ഞു.

Story Highlights : Will not sit with the opposition, will sit on the floor if not given an independent block; PV Anwar MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here