Advertisement

ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടി; അടിച്ചാൽ കൈയിൽ എത്ര കിട്ടും ?

October 9, 2024
Google News 2 minutes Read

ഓണം ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞു. ഇനി അറിയേണ്ടത് ഭാ​ഗ്യവാനെയാണ്. ഒന്നാം സമ്മാനം 25 കോടിയാണ് ഭാ​ഗ്യവാനെ തേടിയെത്തിയിരിക്കുന്നത്. ഇത്തവണത്തെ ഭാ​ഗ്യം TG 434222 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 71 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. ഇതിൽ നിന്നാണ് ഭാ​ഗ്യം TG 434222 ലഭിച്ചിരിക്കുന്നത്. വയനാട് ബത്തേരിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

എന്നാൽ 25 കോടി രൂപ ഭാ​ഗ്യവനാന് ലഭിക്കുമോ? എത്ര രൂപ ഭാ​ഗ്യവാന്റെ കൈയിൽ കിട്ടും. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 കോടിയും കൈയിൽ കിട്ടുകയില്ല. 15.5 കോടിയാകും കൈയിൽ ലഭിക്കുക.ഒറ്റയടിക്ക് കൈയിൽ വരുന്ന ഈ വലിയ തുക എന്ത് ചെയ്യണമെന്ന് ഒരു നിമിഷമെങ്കിലും നാം പതറി പോകും. എന്നാൽ കൃത്യമായി വിനിയോഗിച്ചാൽ പണം നഷ്ടപ്പെടാതെയും പാഴായി പോകാതെയും സ്വരൂപിക്കാൻ സാധിക്കും.

Read Also: അടിച്ചുമോനെ! 25 കോടി, തിരുവോണം ബമ്പർ ഒന്നാം സമ്മാനം TG 434222 നമ്പറിന്

സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഒൻപത് പേർക്കാണ് അഞ്ച് ലക്ഷം ലഭിക്കുക. മൊത്തം 45,00,000 രൂപയിൽ നിന്ന് ഏജന്റ് കമ്മീഷനായ 4,50,000 രൂപയും നികുതിയും കിഴിച്ചുള്ള തുക ലഭിക്കും.

10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയത. ഇതിൽ നിന്ന് ഒരു കോടി ഏജന്റ് കമ്മീഷൻ പോയി, നികുതിയും കിഴിച്ചുള്ള തുക 10 പേർക്കായി ലഭിക്കും.

Story Highlights : Onam Bumper 1st prize 25 crores; How much will you get for the winner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here