Advertisement

‘ഇത് ജീവിതം മാറ്റുന്ന നിമിഷം,കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം’; 25 കോടി ലോട്ടറിയടിച്ച അൽത്താഫിന്റെ മകൾ

October 10, 2024
Google News 1 minute Read

ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദിയെന്ന് അൽത്താഫിന്റെ മകൾ 24 നോട്. ഒരു പുതിയ വീട് വേണം. നിലവിൽ വാടക വീട്ടിലാണ് താമസം. കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം. ഇത് ജീവിതം മാറ്റിമറിക്കുന്ന നിമിഷമാണ്. വലിയ സന്തോഷമാണ് ദൈവത്തിന് നന്ദിയെന്നും അൽത്താഫിന്റെ മകൾ പറയുന്നു.

ഒരുമാസം മുമ്പാണ് അച്ഛൻ ലോട്ടറിഎടുത്തത്.15 കൊല്ലമായി ലോട്ടറി എടുക്കുന്നു ഇതുവരെ ഒന്നും അടിച്ചിട്ടില്ല. വളരെ കഷ്ടപ്പെട്ടാണ് പിതാവ് തങ്ങളെ വളർത്തിയത്. മെക്കാനിക്ക് ജോലി ചെയ്താണ് അച്ഛൻ വളർത്തിയത്. ഈ ലോട്ടറി നേട്ടം കൂടുതൽ സന്തോഷം നൽകുന്നുവെന്നും അൽത്താഫിന്റെ മകൾ പറയുന്നു.

പുതിയ ഒരു വീട് നിർമ്മിക്കണം. മകളുടെ വിവാഹം നല്ല രീതിയിൽ നടത്തണം. സാധിക്കുമെങ്കിൽ പാവപ്പെട്ടവരെ സഹായിക്കണം. 15 വർഷമായി ലോട്ടറി എടുക്കുന്നു ഇതുവരെ ഒന്നും അടിച്ചിട്ടില്ലെന്നും അൽത്താഫിന്റെ കുടുംബം പറഞ്ഞു.

ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഫലം ബുധനാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. അപ്പോൾ മുതൽ മലയാളി അന്വേഷിക്കുകയാണ് 25 കോടിയുടെ ആ ഭാ​ഗ്യശാലിയെ. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ആ ഭാ​ഗ്യവാനെ ഇന്ന് കണ്ടെത്തി.

കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ അടിച്ചെടുത്ത ആ ഭാ​ഗ്യവാൻ. TG 434222 (WAYANADU) എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കർണാടകയിൽ മെക്കാനിക്ക് ആയി ജോലി ചെയ്യുകയാണ് അൽത്താഫ്. അതേസമയം ലോട്ടറി വകുപ്പ് തിരുവോണം ബമ്പർ വിജയിയെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല.

തിരുവനന്തപുരം ഗോർക്കിഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഈ വർഷം ഒന്നാം സമ്മാനമായ 25 കോടി വിറ്റത് മണ്ണിടിച്ചിൽ ദുരിതം വിതച്ച വയനാട് ജില്ലയിലാണ്. എസ്‌ ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം. വയനാട്ടിലെ എസ്‌ ജെ ലക്കി സെന്ററിൽ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ആദ്യ സമ്മാനം നേടിയത്.

Story Highlights : Onam Bumper Winner Althaf Daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here