Advertisement

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് ബിജെപിക്ക് പാലക്കാട് നഷ്ടമായത്; സന്ദീപ് വാര്യർ 24നോട്

October 9, 2024
1 minute Read

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി ഇത്തവണ മണ്ഡലം പിടിക്കുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ 24നോട്. കഴിഞ്ഞ കുറെ നാളത്തെ തെരെഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ കൺസിസ്റ്റന്റ് ആയിട്ട് വോട്ട് വർധനയുണ്ടാക്കുന്നത് ബിജെപി മാത്രമാണ്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് ബിജെപിക്ക് പാലക്കാട് നഷ്ടമായതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

വോട്ടിന്റെ അടിസ്ഥാനത്തിലും സംഘടനാപരമായും ഒരു വളർച്ചയുണ്ടാക്കുന്ന പാർട്ടി ബിജെപി മാത്രമാണ്. സിപിഐഎമ്മിന്റേയും കോൺഗ്രസിന്റെയും വോട്ടുകൾ ചോർന്നിട്ടുണ്ട്. പാലക്കാട്ട് ചരിത്രം പരിശോധിച്ചാൽ ബിജെപിക്ക് സാധ്യത കൂടുതൽ. കോൺഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. അതിന് ഉദാഹരണമാണ് ഹരിയാനയിലെ തെരെഞ്ഞെടുപ്പ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഭാവിയില്ലെന്നും പാലക്കാട് ബിജെപിക്ക് ജയം ഉറപ്പെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Story Highlights : Sandeep Warrier on Palakkad bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top