പയ്യോളിയിൽ നിന്ന് കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി
കോഴിക്കോട് പയ്യോളി അങ്ങാടി ചെരിച്ചിൽ മദ്രസയിൽ നിന്നും കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. ആലുവയിൽ എത്തിയ വിദ്യാർത്ഥികളെ 24 വാർത്ത കണ്ട നാട്ടുകാർ തിരിച്ചറിയുകയായിരുന്നു. ആലുവ പോലീസ് എത്തി വിദ്യാർഥികളെ ഏറ്റെടുത്തു. നടപടികൾ പൂർത്തിയാക്കി പയ്യോളി പോലീസിന് കൈമാറും.
രാവിലെ ഗുഡ്മോണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിൽ കോഴിക്കോട് പയ്യോളിയിൽ നിന്നും നാല് കുട്ടികളെ കാണാനില്ലെന്ന് വാർത്ത സംപ്രേഷണം ചെയ്തിരുന്നു. തുടർന്ന് ആലുവയിൽ ബസിറങ്ങിയ വിദ്യാർത്ഥികളെ 24 വാർത്ത കണ്ട നാട്ടുകാർ തിരിച്ചറിയുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന യൂബർ ഡ്രൈവർ അൻവർ അലി 24 വാർത്താസംഘത്തെയും പോലീസിനെയും ബന്ധപ്പെടുകയും വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ ആലുവ പോലീസ് സ്ഥലത്തെത്തി കോഴിക്കോട് നിന്നും കാണാതായ കുട്ടികൾ തന്നെയെന്ന് ഉറപ്പിക്കുകയിരുന്നു.
മദ്രസയിൽ പഠനത്തിൽ ഉഴപ്പുന്ന വിവരം അധ്യാപകൻ വീട്ടിൽ അറിയിച്ചതിൽ ഭയം മൂലം ഇറങ്ങി പോയതാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ കുട്ടികൾ പോലീസിനോട് പറഞ്ഞത്. പയ്യോളി അങ്ങാടി ചെരിച്ചിൽ പള്ളിയിൽ ഖുറാൻ പഠനവും സ്കൂൾ പഠനവും നടത്തി വരുന്നവരാണ് വിദ്യാർഥികൾ. നടപടികൾ പൂർത്തിയാക്കി പയ്യോളി പോലീസിനും ബന്ധുക്കൾക്കും വിദ്യാർത്ഥികളെ കൈമാറും.
Story Highlights : Four missing students from Payyoli found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here