‘രക്ഷാപ്രവര്‍ത്തനം’ നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം, അന്വേഷണം സത്യസന്ധമാകണമെന്ന് വി.ഡി സതീശന്‍

രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുതെന്നു പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.
സബ്മിഷനായാണ് വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയത്. നവകേരള സദസില്‍ വ്യാപക ആക്രമണം നടനുവെന്നും കേരളം മുഴുവന്‍ ആളുകളെ തല്ലി ചതയ്ക്കുന്നത് കണ്ടിട്ടും തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എന്ത് നിയമവ്യവസ്ഥയാണ് കേരളത്തിലെന്ന് അദ്ദേഹം ചോദിച്ചു. ഗണ്‍മാനെതിരെ അന്വേഷണം നടത്താന്‍ പോലീസിന്റെ മുട്ടിടിച്ചുവെന്നും പിന്നെ മുഖ്യമന്ത്രിക്ക് എതിരെ സത്യസന്ധമായ അന്വേഷണം നടക്കുമോ എന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനുള്ള പ്രേരണയാണ് മുഖ്യമന്ത്രി നല്‍കിയതെന്ന് പറഞ്ഞ അദ്ദേഹം പോലീസോ മുഖ്യമന്ത്രിയോ അനാവശ്യമായി ഇതില്‍ ഇടപെടരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ അന്വേഷണം വേണമെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണം സത്യസന്ധമാകണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Read Also: ഗവര്‍ണറുടേത് വിലകുറഞ്ഞ നടപടി, വെല്ലുവിളിയായി കാണുന്നില്ല’ : മറുപടിയുമായി എംവി ഗോവിന്ദന്‍
അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള അന്വേഷണത്തില്‍ എടുത്ത് ചാടിയുള്ള നടപടികള്‍ വേണ്ടെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ തീരുമാനം. കോടതിയില്‍ നിന്ന് ഉത്തരവിന്റ പകര്‍പ്പ് ലഭിച്ച ശേഷമാകും തുടര്‍നടപടി. കോടതി നിര്‍ദ്ദേശപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി.
Story Highlights : opposition raised court order for inquiry against the chief minister in the assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here