‘സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെന്ന് വെബ്‌സൈറ്റിലില്ല’; ഗവര്‍ണറെ തള്ളി പൊലീസ്
സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്ന് പൊലീസിന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന തള്ളി പൊലീസ്. ഇങ്ങനെ തങ്ങളുടെ വെബ്‌സൈറ്റില്‍ ഒരിടത്തും പറയുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെയും പണത്തിന്റെയും കണക്കു മാത്രമാണ് പ്രസിദ്ധീകരിച്ചത്. ഗവര്‍ണറുടെ പ്രതികരണം ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം പുറത്തെത്തിയിരിക്കുന്നത്. (police against Governor arif muhammed khan claims on terrorism and gold smuggling)
മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കടുത്ത നിലപാടുമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്നും ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. സ്വര്‍ണ്ണ കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഹിന്ദു ദിനപത്രത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് വിവരങ്ങള്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ അവര്‍ പറയുന്നു കസ്റ്റംസിനാണ് ഉത്തരവാദിത്തം എന്ന്. കസ്റ്റംസിലാണ് ഉത്തരവാദിത്വമെങ്കില്‍ നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ലെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.
Read Also: ‘പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു’; സുരേഷ് ഗോപി
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലുണ്ടായിരുന്നത്. എന്നാല്‍ താന്‍ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. തുടര്‍ന്ന് ഈ ഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ലെന്നും പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദി ഹിന്ദു വിശദീകരിച്ചിരുന്നു.
Story Highlights : police against Governor arif muhammed khan claims on terrorism and gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here