സാധാരണക്കാർക്ക് വേണ്ടി ഒരു കാർ; നാനോയിലൂടെ വാഹന വിപണിയിലെത്തിച്ചത് രത്തൻ ടാറ്റയുടെ സ്വപ്നം

സാധാരണക്കാരെ കാർ വാങ്ങിക്കാൻ പ്രേരിപ്പിച്ച ബ്രാൻഡാണ് ടാറ്റ. സാധാരണക്കാർക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ കാർ അതായിരുന്നു ടാറ്റ നാനോ എന്ന പേരിൽ ടാറ്റ മോട്ടോഴ്സ് യാഥാർത്ഥ്യമാക്കിയത്. നാനോ പുറത്തിറങ്ങിയപ്പോൾ ലഭിച്ച ജനപ്രീതി ടാറ്റയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ടാറ്റ ഗ്രൂപ്പ് നിർമിതമായ ടാറ്റ നാനോ 2009ലാണ് പുറത്തിറങ്ങുന്നത്. രത്തൻ ടാറ്റയുടെ സ്വപ്നമായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലുണ്ടായിരുന്നത്.
ഇന്ത്യൻ നിരത്തുകളിൽ കുടുംബങ്ങൾക്ക് സുരക്ഷിതമായി കുറഞ്ഞ ചിലവിൽ സഞ്ചരിക്കാൻ കഴിയുന്ന കാർ എന്നതായിരുന്നു രത്തൻ ടാറ്റയുടെ സ്വപ്നം. അത് യാഥാർത്ഥ്യമായപ്പോൾ നാനോയ്ക്കായി വിപണയിൽ തിരക്കേറി. രത്തൻ ടാറ്റയുടെ സ്വപ്‌ന കാറായി ടാറ്റ നാനോയെ ടാറ്റ മോട്ടോഴ്‌സ് കൊണ്ടുവന്നത് ഒരുലക്ഷം രൂപ വിലയിലാണ്.
ഇരു ചക്രവാഹനത്തിൽ ഒരു കുടുംബം ഞെരുങ്ങി യാത്ര ചെയ്യുന്നത് കണാൻ ഇടയായതാണ് രത്തൻ ടാറ്റയെ നാനോ കാർ എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഏത് സാധാരണക്കാരനും സ്വന്തമാക്കാൻ കഴിയുന്ന കാർ അതായിരുന്നു രത്തൻ ടാറ്റ ലക്ഷ്യമാക്കിയിരുന്നത്. ടാറ്റ ഇപ്പോഴും നിരവധി വാഹനങ്ങൾ പുറത്തിറക്കുന്നുണ്ടെങ്കിലും നാനോയെ ജനപ്രീതിയിൽ മുന്നിലാണ്.
രത്തൻ ടാറ്റയ്ക്കും പ്രിയപ്പെട്ട വാഹനങ്ങളിലൊന്ന് നാനോ തന്നെയാണ്. അദ്ദേഹം നാനോയിൽ വന്നിറങ്ങുന്നതും സഞ്ചരിക്കുന്നതും കണ്ട് അമ്പരന്നവർ വരെയുണ്ട്. ടാറ്റ നാനോയുടെ കാലം കഴിയാറായിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. അതിനാൽ വീണ്ടും കമ്പനി നാനോയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ നാനോ ഇലക്ട്രിക് കാറായിട്ടാണ് എത്തുക. 2024 അവസാനത്തോടെ ടാറ്റ നാനോ ഇവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Story Highlights : Ratan Tata’s dream behind the Tata Nano car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here