Advertisement

‘യേശു’ സമനില പിടിച്ചു, ഹെന്ററിക് വിജയഗോള്‍ സമ്മാനിച്ചു; ചിലിയെ തുരത്തി ബ്രസീല്‍

October 11, 2024
2 minutes Read
Igor jesus Brazil

മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടിട്ടും പരാജയമേറ്റുവാങ്ങി ചിലി. ലോക കപ്പ് യോഗ്യതക്കായി മുന്‍ലോക ചാമ്പ്യമാരായ ബ്രസീലും ചിലിയും തമ്മില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളിന്റെ ആധികാരിക വിജയത്തോടെ ബ്രസീല്‍ തിരിച്ചുവരവിന്റെ പാതയില്‍. മത്സരം തുടങ്ങി രണ്ടാംമിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ട ചിലി ബ്രസീലിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡ്വര്‍ഡോ വര്‍ഗാസിന്റെ വകയായിരുന്നു ഗോള്‍. ബ്രസീല്‍ ഗോള്‍മുഖത്തേക്ക് ചിലി പ്രതിരോധനിര താരം ഫെലിപ് ലയോളയുടെ ആദ്യ ക്രോസ്. രണ്ടാം പോസ്റ്റില്‍ നിന്ന് തെല്ല് മാറി നിന്ന വര്‍ഗാസ് സുന്ദരമായ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഈ സമയം ബ്രസീലിയന്‍ കീപ്പര്‍ എഡേഴ്‌സന്‍ മോറസ് കാഴ്ച്ചക്കാരന്‍ മാത്രമായിരുന്നു. 13-ാം മിനിറ്റില്‍ ഡാരിയോ ഒസോറിയോ തൊടുത്ത ഗോളെന്നുറപ്പിച്ച ലോങ് റേഞ്ചര്‍ ഇടതുപോസ്റ്റിനെ തൊട്ടുരുമി കടന്നുപോയി. 15-ാം മിനിറ്റില്‍ ബ്രസീല്‍ മുന്നേറ്റം. ചിലിയുടെ ബോക്‌സിനുളളിലേക്ക് കടന്ന റോഡ്രിഗോ സില്‍വ എടുത്ത ഷോട്ട് പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി പുറത്തേക്ക് പോയി. ബ്രസീലിന്റെ ആദ്യ കോര്‍ണര്‍ കിക്ക് റാഫിഞ്ഞ എടുത്തെങ്കിലും ചിലി കീപ്പര്‍ ബ്രയാന്‍ കോര്‍ട്ടസ് പിടിച്ചെടുത്തു. 25-ാം മിനിറ്റില്‍ കളിയുടെ നിയന്ത്രണം ബ്രസീല്‍ പിടിച്ചെടുക്കുന്ന കാഴ്ച്ച. ബ്രസീല്‍ ഏതാനും മികച്ച പാസുകളാല്‍ ചിലിയന്‍ ഗോള്‍മുഖത്ത് ബില്‍ഡ് അപിനുള്ള ശ്രമമായിരുനനു. ചിലിയുടെ പ്രതിരോധം പക്ഷേ ശക്തമായി പ്രതിരോധിച്ചു.

രണ്ടാം പകുതി തുടങ്ങി ആദ്യമുന്നേറ്റം ബ്രസീല്‍ ഭാഗത്ത് നിന്നായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ബ്രസീല്‍ രണ്ടാം പകുതിയിലിറങ്ങിയത്. ആന്ദ്രേക്ക് പകരം ബ്രൂണോ ഗ്വിമാരസും പാക്വെറ്റയക്ക് പകരമായി ഗര്‍സണും വന്നു. രണ്ടാം പകുതിയിലുടനീളം ബ്രസീലിന്റെ ആധിപത്യത്തില്‍ ചിലി ഒതുങ്ങി പോകുന്ന കാഴ്ച്ചയാണ് കണ്ടത്. റോഡ്രിഗോ, റാഫിഞ്ഞ, സാവിന്‍ഞോ തുടങ്ങിയവരിലൂടെ ബ്രസീല്‍ വിജയഗോള്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. പോരാട്ടത്തിനൊടുവില്‍ കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ബ്രസീല്‍ വിജയഗോള്‍ നേടി. 89-ാം മിനിറ്റില്‍ ലൂയീസ് ഹെന്റ്‌റികിന്റെ വകയായിരുന്നു മത്സരത്തിന്റെ ഗതി നിര്‍ണയിക്കാന്‍ പോന്ന ഗോള്‍. ചിലി ബോക്സിനുള്ളില്‍ നിന്ന് ലൂയിസ് ഹെന്റിക് തൊടുത്ത ഇടങ്കാല്‍ ഷോട്ട് ചിലിയന്‍ ഗോള്‍ പോസ്റ്റിന്റെ താഴെ ഇടത് മൂലയില്‍ വല തൊട്ടതോടെ മത്സരം കൈവിട്ട നിരാശ ചിലി താരങ്ങള്‍ക്കുണ്ടായിരുന്നു.

Story Highlights: Brazil vs Chile match in FIFA World Cup Qualifying round

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top