Advertisement

ചേലക്കര ഉപതെരഞ്ഞെടുപ്പ്: കെ എ തുളസി കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

October 11, 2024
Google News 2 minutes Read

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വി കെ ശ്രീകണ്ഠന്റെ ഭാര്യയെയും പരിഗണിക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ കെ എ തുളസിയുടെ പേരാണ് പരിഗണിക്കുന്നത്. 2016 യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ സുപരിചിതമായ മുഖം എന്ന നിലയിലാണ് രമ്യാ ഹരിദാസിനെ പകരമായി തുളസിയെ അവതരിപ്പിക്കുന്നത്.

രമ്യാ ഹരിദാസിന് പുറമേ തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി കെ.വി ദാസൻ്റെ പേരും പരിഗണനയിലുണ്ട്. പരിചയസമ്പന്നനായ നേതാവ് ചേലക്കരയിൽ ഇറങ്ങണമെന്ന ആവശ്യമാണ് കെ വി ദാസന്റെ പേരിന് പിന്നിൽ. അതേസമയം കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്.

Read Also: ഉപതെരഞ്ഞെടുപ്പിൽ ഒരുമുഴം മുൻപേ എറിഞ്ഞ് ബിജെപി; പാലക്കാട് ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡുകൾ

പാലക്കാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളെ സി.പി.ഐ.എം പരിഗണിക്കുന്നുണ്ട്. ഡി.വൈ.എ.ഫ് നേതാവ് സഫ്ദർ ഷെരീഫും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം.

ചേലക്കരയിൽ ടി എൻ സരസു, കെ ബാലകൃഷ്ണൻ എന്നിവരാണ് പട്ടികയിലുള്ളത്. ശക്തനായ സ്ഥാനാർത്ഥികളെ മത്സരരം​ഗത്തിറക്കാനാണ് ബിജെപി കോർ കമ്മിറ്റി യോ​ഗത്തിലെ തീരുമാനം. പാലക്കാട് സി കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരാണ് പരിഗണനയിൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപി വലിയ പ്രതീക്ഷയിലാണ്.

Story Highlights : Chelakkara by-election KA Tulasi may become Congress candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here