Advertisement

ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി?; ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം ഇന്ന്

October 11, 2024
Google News 1 minute Read

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം ഇന്ന്. ഒമർ അബ്ദുള്ളയുടെ പേര് മുഖ്യമന്ത്രിയായി ഇന്ന് ഔപചാരികമായി പ്രഖ്യാപിക്കും. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് യോഗത്തിന്റ അജണ്ട.

കഴിഞ്ഞ ദിവസം ചേർന്ന നാഷണൽ കോൺഫറൻസിന്റെ നിയമസഭാ കക്ഷിയോഗത്തിൽ ഒമർ അബ്ദുള്ളയെ നേതാവായി തെരഞ്ഞെടുത്തിരുന്നു. വർക്കി യോഗത്തിൽ ഘടകകക്ഷികളുടെ കൂടി പിന്തുണ ഔപചാരികമായി ഉറപ്പാക്കിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. തുടർന്ന് ഇന്ന് വൈകിട്ടോ നാളെയോ ലെഫ്റ്റ് നെന്റ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം.

ഘടകകക്ഷികൾക്കുള്ള മന്ത്രിസ്ഥാനം സംബന്ധിച്ചും,ഇന്നത്തെ യോഗത്തിൽ തീരുമാനമെടുക്കും. കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനങ്ങളാണ് എൻസി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എൻ സിയുടെ നിലപാട് ഇന്ന് വ്യക്തമാകും.

Story Highlights : India alliance meeting today Jammu and kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here