ഗുജറാത്തിൽ നിർമാണത്തിലിരിക്കുന്ന കമ്പനിയുടെ മതിൽ ഇടിഞ്ഞുവീണു; 7 തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഗുജറാത്തിലെ മെഹ്സാനയിൽ സ്വകാര്യ കമ്പനിയുടെ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം. അവശിഷ്ടങ്ങളിൽ ഏതാനും പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം. ഇവർക്കായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തിയാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞുവീണതെന്ന് മെഹ്‌സാനയിലെ ജില്ലാ ഡെവലപ്‌മെൻ്റ് ഓഫീസർ (ഡിഡിഒ) ഡോ ഹസ്‌റത്ത് ജാസ്മിൻ ദേശീയമാധ്യമത്തോടെ പറഞ്ഞു.
Read Also: വീടുകളിലേക്ക് തിരികെ വരരുത്, ആംബുലൻസ് ഉപയോഗിക്കരുത്: തെക്കൻ ലെബനൻകാരോട് ഇസ്രയേൽ
മെഹ്സാന ജില്ലാ ആസ്ഥാനത്ത് നിന്ന് 37 കിലോമീറ്റർ അകലെ കാഡി ടൗണിന് സമീപമാണ് ഈ സ്ഥലം. ജസൽപൂർ ഗ്രാമത്തിലെ സ്റ്റീൽ ഐനോക്സ് സ്റ്റെയിൻലെസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിൽ ഭൂഗർഭ ടാങ്കിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചതെന്ന് കാഡി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പ്രഹലാദ് സിംഗ് വഗേല പറഞ്ഞു. വലിയ കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് സമീപത്തെ ഭിത്തിയും മതിലിൻ്റെ ഭാഗവും ഇവർക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
Story Highlights : 7 people dead in wall collapse in Mehsana district gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here