Advertisement

സ്വര്‍ണക്കടത്ത് ദേശവിരുദ്ധമെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉത്തരം നല്‍കുന്നതുവരെ ചോദ്യം തുടരാന്‍ ഗവര്‍ണര്‍; വിഷയത്തില്‍ രാഷ്ട്രപതിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും

October 12, 2024
3 minutes Read
Governor may report to the president of india about gold smuggling in kerala

ഒരിടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഉടന്‍ കത്തയച്ചേക്കും. അതിനുള്ള വിവരങ്ങള്‍ രാജഭവന്‍ തേടുന്നതായാണ് സൂചന. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ രാജ്ഭവനെ അറിയിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാന്‍ ഉണ്ടെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവര്‍ണര്‍. താന്‍ വിളിപ്പിച്ചിട്ടും എത്താത്ത ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജഭവനിലേക്ക് കടക്കുന്നത് ഗവര്‍ണര്‍ വിലക്കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസവും കടുത്ത ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. (Governor may report to the president of india about gold smuggling in kerala)

ദേശവിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി കൃത്യമായ ഉത്തരം നല്‍കുന്നത് വരെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കാനാണ് ഗവര്‍ണറുടെ നീക്കം. സര്‍ക്കാര്‍ കത്ത് പരസ്യമാക്കിയാണ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവയ്ക്കാനുണ്ട്. കേരളത്തിലെ ക്രമസമാധാനം സാധാരണ നിലയില്‍ അല്ലെന്നും രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ ഗവര്‍ണര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Read Also: മനസ് കൈവിടാതെ 141 ജീവനുകള്‍ കാത്ത ‘ബെലിസ’; സാങ്കേതിക തകരാറുള്ള വിമാനം സേഫ് ലാന്‍ഡ് ചെയ്ത വനിതാ പൈലറ്റിന് അഭിനന്ദനപ്രവാഹം

മുഖ്യമന്ത്രി തന്ന കത്ത് പരസ്പര വിരുദ്ധമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സ്വീകരിച്ച നിലപാട്. സ്വര്‍ണം കടത്തിയതിലൂടെ നേടിയ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്ന് പറഞ്ഞില്ലെന്ന് വാദിക്കുമ്പോഴും കത്തിലെ രണ്ടാം പേജില്‍ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. 27 ദിവസങ്ങളാണ് സര്‍ക്കാര്‍ രാജ്ഭവന്റെ കത്ത് ഗൗനിക്കാതിരുന്നത്. രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അത് രാഷ്ട്രപതിയെ അറിയിക്കേണ്ടത് തന്റെ കടമയല്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.

Story Highlights : Governor may report to the president of india about gold smuggling in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top