Advertisement

ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങ്; സമരവേദിയായി ശബരിമലയെ മാറ്റുന്നത് ശരിയല്ല; പിടിവാശി ‌ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല

October 12, 2024
Google News 2 minutes Read

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് ഒഴിവാക്കിയതിനെതിരെ പ്രക്ഷോഭം നടത്താനില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സമരവേദിയായി ശബരിമലയെ മാറ്റുന്നത് ശരിയല്ല. സ്പോട്ട് ബുക്കിംഗ് ആരംഭിക്കണമെന്നും ഓൺലൈൻ ബുക്കിംഗ് മാത്രമേ പാടുമെന്ന് പിടിവാശി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.പ്രക്ഷോഭത്തിന്റെ ഭാഗമാക്കാനുള്ള നീക്കത്തിന് ഇല്ല എന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു.

ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ദിവസം പരമാവധി 80,000 പേർക്ക് ശബരിമലയിൽ ദർശന സൗകര്യം ഒരുക്കുമെന്നാണ് സർക്കാർ‌ നിലപാട്. ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി രം​​ഗത്തെത്തിയിരുന്നു. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Read Also: ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണം: സിപിഐഎം ജില്ലാ കമ്മിറ്റി

അതേസമയം സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തി. ബിജെപി ഉൾപ്പെടെ അവസരം വീണ്ടും മുതലെടുക്കുമെന്ന് പാർട്ടി വിലയിരുത്തൽ. വശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

Story Highlights : Ramesh Chennithala against stoping spot booking in sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here