Advertisement

ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണം: സിപിഐഎം ജില്ലാ കമ്മിറ്റി

October 12, 2024
Google News 1 minute Read

ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ബിജെപി ഉൾപ്പെടെ അവസരം വീണ്ടും മുതലെടുക്കുമെന്ന് പാർട്ടി വിലയിരുത്തൽ.

ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ തീർത്ഥാടകർക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, സ്പോട്ട് ബുക്കിങ്ങ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് ശബരിമലയെ വീണ്ടും സംഘർഷഭരിതമാക്കാനുള്ള ഇടത് സർക്കാരിൻ്റെ ആസൂത്രിത നീക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ വി ബാബു പ്രതികരിച്ചു.

കഴിഞ്ഞ വർഷത്തേതുപോലെ ശബരിമലയിലെത്തുന്ന ഭക്തർക്ക് ദർശനം നടത്താനാവാതെ മടങ്ങിപ്പോകേണ്ട അവസ്ഥ ഇത്തവണയും ഉണ്ടാകും. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്നും ആർ വി ബാബു അറിയിച്ചു.

Story Highlights : sabarimala virtual queue cpim district committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here