കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചരവിള സുദേശി വത്സമ്മ (67) ആണ് മരിച്ചത്. മലയിൻകീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ നിന്നാണ് ഷോക്കേറ്റത്. കോഴിഫാമിൽ ഇഴജന്തുക്കൾ കയറാതിരിക്കാൻ കമ്പിവേലിയിൽ വൈദ്യുതി ഘടിപ്പിച്ചിരുന്നു.
തൊഴിലുറപ്പ് ജോലികള്‍ക്കായാണ് മലയീന്‍കീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ വത്സലയും മറ്റ് തൊഴിലാളികളും എത്തിയത്. വൈദ്യുതി ബന്ധിപ്പിച്ചത് അറിയാതെ സമീപത്തെ കമ്പിവേലിയില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു.ഷോക്കേറ്റ ഉടന്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
Story Highlights : woman dies of electric shock in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here