വീടെടുത്ത് സ്കൂൾ തുടങ്ങാവുന്ന അവസ്ഥ, എന്താണ് പഠിപ്പിക്കുന്നത് എന്ന് നമ്മൾ അറിയണ്ടേ? ; മന്ത്രി വി ശിവൻകുട്ടി

അനധികൃതമായി സ്കൂളുകൾ തുടങ്ങുന്നത് വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി.ആർക്കും ഒരു വീടെടുത്ത് സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണുള്ളത്, എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണ്ടേ? അത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ സ്കൂളുകൾ പോലും സംസ്ഥാനത്തിൻ്റെ എൻഒസി വാങ്ങിയാണ് പ്രവർത്തിക്കുന്നത്. അപ്പോഴാണ് ഇവിടെ ചിലർക്ക് അതൊന്നും വേണ്ടാത്തത്.
സിലബസ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോകുകയാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഓരോ ഭാഗവും പരിശോധിക്കും.അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുന്നത് ആരാണ്? ഒരു മാനദണ്ഡവും പാലിക്കാതെയാണ് അധ്യാപകരെ നിയമിക്കുന്നത് ഇതിൽ ശക്തമായ ഇടപെടൽ ഉണ്ടാകും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Read Also: ‘രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണം’; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ
അതേസമയം, മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂളിൽ മൂന്നര വയസ്സുകാരന് ചൂരൽ വടികൊണ്ട് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെഇആർ ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ് എന്നാൽ അടുത്ത കാലത്തായി ഈ നിബന്ധനകൾ പാലിക്കാതെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ് മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂൾ.
Story Highlights : Minister v sivankutty said that Syllabus regulations are going to be introduced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here