സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍
സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ജന്മദിന ആഘോഷ പരിപാടികളില്‍ ആണ് ഔസേപ്പച്ചന്‍ പങ്കെടുത്തത്.
ആര്‍എസ്എസ് വിശാലമായ സംഘടനയെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഔസേപ്പച്ചന്‍ പറഞ്ഞു. ഈ വേദിയില്‍ എല്ലാവരും കൈ നീട്ടി സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും RSS നല്‍കിയ പാഠങ്ങളാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് ഇവിടെ പഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്മാര്‍ എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഒരു നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം എന്നും പറഞ്ഞു.
Story Highlights : Music director Ouseppachan in RSS program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here