‘എഡിഎം നവീൻ ബാബു നല്ല ഉദ്യോഗസ്ഥൻ’; പി.പി ദിവ്യയെ തള്ളി സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി

മികച്ച രീതിയിൽ സേവനം നടത്തുന്ന ഏറ്റവും നല്ല ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്ന് സി. പി. ഐ (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി. കുടുംബത്തിന് നീതി ലഭിക്കണം. നവീൻ ബാബു പത്തനംതിട്ടയിൽ നിന്ന് പോകുന്നതുവരെ യാതൊരു ആക്ഷേപവും കേൾപ്പിച്ചിട്ടില്ല. യാത്ര അയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനാധാരമായ കാര്യങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സി. പി. ഐ (എം) പത്തനംതിട്ട ഡി സി ആവശ്യപ്പെട്ടു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ;
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റയും സുഹൃത്തക്കളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പാർട്ടി പങ്കു ചേരുന്നു. സർവ്വീസ് ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം പത്തനംതിട്ട ജില്ലയിലാണ് സേവനമനുഷ്ടിച്ചത്.ജില്ലയിൽ നിന്ന് പ്രമോഷനായി പോകുന്നതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല. മികച്ച രീതിയിൽ സേവനം നടത്തുന്ന ഏറ്റവും നല്ല ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. ആവശ്യവുമായി സമീപിച്ചിട്ടുള്ള വർക്കെല്ലാം നല്ല അനുഭവം മാത്രം നമ്മാനിച്ചിട്ടുള്ളയാളാണ് നവീൻ.അദ്ദേഹവും കുടുംബവും ബന്ധുക്കളുമെല്ലാം (അമ്മ CPIM പഞ്ചായത്ത് അംഗവും നവീൻ്റെ ഭാര്യ പിതാവ് ബാലകൃഷ്ണൻ നായർ പാർട്ടി ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നവീനും ഭാര്യയും NGO യൂണിയനിലും KGOA യിലും സജ്ജീവ പ്രവർത്തകരായിരുന്നു.) കൂടാതെ കുടുംബപരമായി എല്ലാവർക്കും പാർട്ടിയോട്ട് വലിയ അടുപ്പവും ബന്ധവും ഉണ്ടായിരുന്നു.
നവീൻ ബാബുവിന്റെ പത്തനംതിട്ടയിലേക്കുള്ള ജോലി മാറ്റത്തിനു വേണ്ടി നല്ല ഇടപെടൽ പാർട്ടി നടത്തിയിരുന്നു. കെ നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ പാർട്ടി ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബത്തിൻ്റെ ദു:ഖത്തിൽ സിപിഐ(എം) പങ്കുചേരുന്നു.
തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Story Highlights : CPIM Pathanamthitta district committee against PP Divya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here