ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു; കോഴിക്കോട് 59കാരന് ദാരുണാന്ത്യം
കോഴിക്കോട് ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം. മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്.
കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്നാണ് ഗോവിന്ദൻ തെറിച്ചുവീണത്.ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവില്‍ ബസ് തിരിയുന്നതിനിടെ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ബസിന്‍റെ പിൻഭാഗത്തെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നുകിടക്കുകയായിരുന്നു. തുറന്നുകിടക്കുകയായിരുന്ന ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഗോവിന്ദനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ കസബ പൊലിസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
Story Highlights : Old man died in Bus accident Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here