Advertisement

‘ഇന്ത്യക്കെതിരായ വിവരങ്ങള്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി’ : ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍

October 16, 2024
Google News 2 minutes Read
pannu

ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. കഴിഞ്ഞ 2-3 വര്‍ഷമായി കാനഡ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഹൈ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചാര പ്രവര്‍ത്തനങ്ങള്‍ താന്‍ ട്രൂഡോയെ അറിയിച്ചുവെന്നും ട്രൂഡോയുടെ പ്രസ്താവന നീതിയെയും സുരക്ഷയെയും പിന്തുണയ്ക്കുന്നുവെന്നും പന്നൂന്‍ പറഞ്ഞു.

Read Also:കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; നവീനെതിരെ ഇന്നലെ പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു

കനേഡിയന്‍ വാര്‍ത്താ ചാനലായ സിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ട് – മൂന്ന് വര്‍ഷങ്ങളായി സിഖ് ഫോര്‍ ജസ്റ്റിസ് സംഘടന കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. നരേന്ദ്ര മോദി സര്‍ക്കാരിനെയും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെയും ഇയാള്‍ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷപാതപരം എന്നായിരുന്നു വിശേഷണം.

ഖലിസ്ഥാനി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ പേരിലാണ് പന്നൂനിന്റെ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് രാജ്യത്ത് നിരോധിച്ചത്.

Story Highlights : Khalistani separatist Pannun says he shared information against India with Justin Trudeau’s office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here