കോൺഗ്രസിനെതിരെ തുറന്നടിക്കാൻ പി.സരിൻ; പ്രതിരോധ തന്ത്രങ്ങൾ മെനയാൻ നേതൃയോഗം വിളിച്ച് കെപിസിസി

പി സരിൻ്റെ നീക്കത്തിന് പിന്നാലെ നേതൃയോഗം വിളിച്ച് കെപിസിസി. നാളെ തൃശൂരിലും പാലക്കാട്ടും നേതൃയോഗം ചേരും. കെപിസിസി പ്രസിഡന്റ കെ സുധാകരന്റെ കണ്ണൂരിലെ പരിപാടികൾ റദ്ദാക്കി.
തൃശൂരിൽ തുടരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവും നാളെ തൃശൂരിലെത്തും. ഇരുവരും പങ്കെടുത്തുകൊണ്ട് നേതൃയോഗം ചേർന്ന് പ്രതിരോധ തന്ത്രങ്ങൾ മെനയും.
ഇതിനിടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിക്കാൻ ഡോ പി സരിൻ.നാളെ വീണ്ടും മാധ്യമങ്ങളെ കണ്ടേക്കും. തുടർനീക്കങ്ങൾ പ്രഖ്യാപിക്കാനാണ് സാധ്യത.നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടും പാർട്ടി പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് ഡോ പി സരിൻ.
രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് നേരെ തുറന്നടിച്ച് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ പി സരിൻ രംഗത്തെത്തിയിരുന്നു. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ വിമര്‍ശിച്ചു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമായിരിക്കുമെന്നും സരിന്‍ പറഞ്ഞു.
പിന്നാലെ പി സരിനിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് രംഗത്തുവന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്ന് വിഡി സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം കൂടിയാലോചനയില്‍ നിന്നുണ്ടായതെന്നും ഇതില്‍ പാളിച്ച ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ മൂന്നു സ്ഥാനാര്‍ത്ഥികളും കഴിവ് തെളിയിച്ചവരാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. മിടുമിടുക്കനായ സ്ഥാനാര്‍ത്ഥി. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമാണ്. യുക്തിപൂര്‍വമായ വാദങ്ങള്‍ കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയയാളാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല. ആരും അദ്ദേഹത്തെ കുറിച്ച് ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ല – വിഡി സതീശന്‍ വ്യക്തമാക്കി.
Story Highlights : KPCC called a leadership meeting after P Sarin’s move
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here