Advertisement

എഡിഎം കെ നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്; പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനം

October 17, 2024
Google News 2 minutes Read

കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം കെ നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിൽ നടക്കും. പത്ത് മണിയോടെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

രണ്ടു മണിക്കൂർ അവിടെ പൊതുദർശനത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തും. മന്ത്രി കെ രാജൻ. മന്ത്രി വീണ ജോർജ് എന്നിവർ അന്തിമോപചാരമർപ്പിക്കാൻ എത്തും എന്നാണ് വിവരം. അതേസമയം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

മരണത്തിൽ ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദീപിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം നടക്കും. ദിവ്യ രാജിവെക്കേണ്ടതില്ലെന്നാണ് കണ്ണൂർ പാർട്ടിയുടെ നിലപാട്. ഇതിനിടെ എ ഡി എമ്മിനെതിരായ കൈക്കൂലി അവകാശവാദത്തിൽ ടി വി പ്രശാന്തനോട്‌  കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ്  പ്രിൻസിപ്പൽ വിശദീകരണം തേടിയിരുന്നു.  മെഡിക്കൽ കോളേജ് ജീവനക്കാരനാണ് പ്രശാന്തൻ.

Story Highlights : ADM K Naveen Babu’s cremation today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here