Advertisement

സരിന് മറുപടി പറഞ്ഞ് സൗഹൃദം മോശമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാടിനെ ഇളക്കി മറിച്ച് റോഡ് ഷോ

October 17, 2024
Google News 1 minute Read
rahul

പാലക്കാട് നഗരത്തെ ഇളക്കി മറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ റോഡ് ഷോ. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. വിവാദങ്ങള്‍ക്ക് മറുപടിയായി യുഡിഎഫിന്റെ ശക്തി പ്രകടനമായാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നത്.

വിവാദങ്ങള്‍ യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. പാലക്കാട് ജയിച്ചു കയറുമെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ സുഹൃത്താണ്. ഒരു സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സൗഹൃദം മോശമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. വിവാദങ്ങള്‍ യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈകീട്ട് 5.30 ഓടെയാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ റോഡ് ഷോ ആരംഭിച്ചത്. ഷാഫി പറമ്പില്‍, പി.കെ ഫിറോസ്, അബിന്‍ വര്‍ക്കി ഉള്‍പ്പടെ നിരവധി നേതാക്കള്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നു. മോയന്‍സ് സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തന്നെക്കാള്‍ ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിക്കുമെന്ന ഷാഫി പറമ്പില്‍ പ്രതികരിച്ചു.

നാളെ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ രാഹുലിന്റെ പ്രചരണത്തിനായി മണ്ഡലത്തില്‍ എത്തും. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി മണ്ഡലത്തില്‍ സജീവമാകുന്ന ആത്മവിശ്വസം യുഡിഎഫ് ക്യാമ്പിനുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ പരമാവധി വേട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനാണ് യുഡിഎഫ് ശ്രമം.

Story Highlights : Rahul Mamkoottathil road show in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here