‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ട’; ബിനോയ് വിശ്വം

അന്‍വറും സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരാളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വന്നാല്‍ അതിന്റെ അര്‍ത്ഥത്തെ വ്യാഖ്യാനിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചേലക്കരയില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷിയായ സിപിഐക്കെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നതിലൂടെ മുന്നണിയെ ദുര്‍ബലപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിവേകത്തിന്റെ പ്രശ്‌നമാണ് വയനാടെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ആര്‍എസ്എസ് രാഷ്ട്രീയത്തെ ചെറുക്കാനുള്ള കുന്തമുനയാണ് ഇന്ത്യ മുന്നണിയെന്നും പാര്‍ട്ടികള്‍ തമ്മില്‍ പാലിക്കേണ്ട കൊടുക്കല്‍ വാങ്ങല്‍ വയനാട്ടില്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുപ്രവര്‍ത്തകന്മാര്‍ക്ക് അധികാരം കൈവരുമ്പോള്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം എന്തും പറയാം എന്ന് അവസ്ഥ നല്ലതല്ല, പ്രത്യേകിച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ എന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിന്റെ ഹുങ്കില്‍ ഇതുപോലെ പെരുമാറുന്നത് ശരിയല്ല എന്നതാണ് നവീന്‍ സംഭവം പറയുന്നത്. ദിവ്യ പാഠം ഉള്‍ക്കൊള്ളും എന്നാണ് കരുതുന്നത് – ബിനോയ് വിശ്വം പറഞ്ഞു.
Story Highlights : Binoy Viswam about PV Anvar and P Sarin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here