Advertisement

കോലീബി സഖ്യമുണ്ടാക്കി ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് ആരെന്ന് സകലര്‍ക്കുമറിയാം, ആ മുന്നണിയുടെ രാഷ്ട്രീയം മൃദു ഹിന്ദുത്വം: പി സരിന്‍

October 18, 2024
Google News 2 minutes Read
Palakkad candidate dr P sarin against congress

പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഡോ പി സരിന്‍. മുഖ്യ ശത്രു ബിജെപി തന്നെയാണെന്നും ബിജെപിയെ തോല്‍പ്പിക്കാനാണ് തന്റെ രാഷ്ട്രീയ പോരാട്ടമെന്നും സരിന്‍ പറഞ്ഞു. കോലീബി സഖ്യമുണ്ടാക്കി ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് ആരെന്ന് എല്ലാവര്‍ക്കുമറിയാം. ആ മുന്നണിയുടെ രാഷ്ട്രീയം മൃദു ഹിന്ദുത്വമാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. (Palakkad candidate dr P sarin against congress)

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വാഗതം ചെയ്ത സരിന്‍ രാഹുലിന് ആശംസ നേരുന്നതായും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ക്കെതിരെ എതിര്‍പ്പ് പരസ്യമാക്കിയാണ് സരിന്‍ ഇടതുപാളയത്തിലെത്തുന്നത്. ഇടത് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സരിന്‍ മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ താന്‍ മാത്രമല്ല കുടുംബവും വലിയ സൈബര്‍ ആക്രമണം നേരിടുന്നതായി സരിന്‍ അറിയിച്ചു. തന്റെ ഭാര്യ വിലയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടുന്നു. തേജോവധവും വ്യക്തിഹത്യയും ചെയ്യപ്പെടുന്നുവെന്നും സരിന്‍ പറഞ്ഞു.

Read Also: നവീന്റെ കുടുംബത്തിന് കണ്ണീര്‍ കത്തെഴുതി തലയൂരാന്‍ കളക്ടര്‍, കുറ്റം കളക്ടറുടെ മേല്‍ ചാരി തടിയൂരാന്‍ പി പി ദിവ്യ

താന്‍ പാലക്കാട് ജനപ്രതിനിധി ആകേണ്ട യോഗ്യത രാഷ്ട്രീയം പറഞ്ഞുതന്നെ പാലക്കാട്ടുകാര്‍ക്ക് മുന്നില്‍ വ്യക്തമാക്കുമെന്ന് സരിന്‍ പറയുന്നു. ചുമതല ബോധമുള്ള ഒരാള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വമാണ് സ്ഥാനാര്‍ത്ഥിത്വം. തെരഞ്ഞെടുപ്പില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights : Palakkad candidate dr P sarin against congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here