Advertisement

‘പാലക്കാട് ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം, ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വേണം’; അന്‍വറിന്റെ പുതിയ ആവശ്യം

October 18, 2024
2 minutes Read
anvar

പാലക്കാട് പൊതു സ്വതന്ത്രന്‍ വേണമെന്ന് പിവി അന്‍വര്‍. ഇന്ത്യ മുന്നണി ഇതിന് തയാറാകണമെന്നും യുഡിഎഫ് അതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയുണ്ടായാല്‍ വിജയത്തിനായി എല്ലാം മറന്ന് ഇറങ്ങുമെന്നും ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്നും അന്‍വര്‍ പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വേണമെന്നാണ് അന്‍വറിന്റെ ആവശ്യം.

യുഡിഎഫിനോടും എല്‍ഡിഎഫിനോടും ഇക്കാര്യം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ആവശ്യം നിരസിച്ചു. യുഡിഎഫുമായി ഇപ്പോഴും ചര്‍ച്ച നടക്കുന്നുണ്ട് – അന്‍വര്‍ വ്യക്തമാക്കി. പാലക്കാട് ബിജെപി ജയിക്കാനുള്ള സാധ്യതകളുണ്ട് എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചുകൊണ്ട് ഒരു ബിജെപി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിക്കാനുള്ള ആലോചനകളിലേക്ക് പിവി അന്‍വര്‍ കടക്കുന്നത് എന്നാണ് വിലയിരുത്തല്‍. ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി വന്നാല്‍ ഒരു സംശയവുമില്ലാതെ പാലക്കാട് ജയിക്കാമെന്നാണ് അന്‍വര്‍ പറയുന്നത്.

Read Also: പാലക്കാട് പി.സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; CPIM ജില്ലാ സെക്രട്ടറിയേറ്റിൽ അംഗീകാരം

അതേസമയം, പാലക്കാട് ഡോ.പി സരിന്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേന പേര് അംഗീകരിച്ചു. ഉടന്‍ പേര് ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യും. ഒദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകും. സിപിഐഎം പാര്‍ട്ടി ചിഹ്നത്തില്‍ ആയിരിക്കില്ല ഡോ. പി സരിന്‍ പാലക്കാട് മത്സരിക്കുക. എല്‍ഡിഎഫ് സ്വതന്ത്രനായി തന്നെ രംഗത്ത് ഇറക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. പൊതുവോട്ടുകള്‍ കൂടി സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പാര്‍ട്ടി ചിഹ്നം വേണ്ടെന്ന് വെയ്ക്കുന്നത്.

Story Highlights : PV Anvar about Palakkad candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top