രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം; ‘സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കാനാകില്ല’; കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഡിസിസി ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ രംഗത്തെത്തി.ജനങ്ങളുടെ മേൽ സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കാനാകില്ലെന്ന് ശിഹാബുദ്ധീൻ പറഞ്ഞപു. പാർട്ടിയിൽ നിന്ന് പോകുന്നവർ ഉന്നയിക്കുന്ന കാതലായ വിഷയങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്ന് ശിഹാബുദ്ധീൻ ആവശ്യപ്പെട്ടു.
യുവ നേതൃത്വത്തിൽ മുറിവേറ്റവർ പലതാണെങ്കിലും അതിന് ഉപയോഗിച്ച കത്തി ഒന്നാണെന്ന് ശിഹാബുദ്ധീന്റെ വിമർശനം. രാഹുലിന് പുതുപ്പള്ളിയിൽ നിന്ന് വരുന്ന വഴി ലീഡറുടെ കല്ലറയിൽ കൂടി കയറി പ്രാർത്ഥിക്കാമായിരുന്നു എന്ന് ശിഹാബുദ്ധീൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് നേരത്തെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ വിമർശനവുമായെത്തിയത്.
Read Also: യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചത് ആത്മാർത്ഥമായി,നൂറ് കണക്കിന് ഷാനിബ്മാർ ഇനിയും പുറത്തേക്ക് വരും
തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും എ കെ ഷാനിബ് ആരോപിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് വയ്യാതായപ്പോഴാണ് ഇവർ തല പൊക്കി തുടങ്ങിയത്, സാർ പോയതിന് ശേഷം പരാതി പറയാൻ ആളിലായെന്നും എകെ ഷാനിബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Story Highlights : Dispute in Congress over Rahul Mamkootathil candidateship in Palakkad by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here