Advertisement

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

October 19, 2024
Google News 2 minutes Read
arif

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ഗവർണർമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. 6 GRG റോഡിലെ പ്രസ് സെക്രട്ടറി അജയ് കുമാർ സിംഗിന്റെ ഔദ്യോഗിക വസതിയിവെച്ചായിരുന്നു ഇന്നലെ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച .കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഗവർണർ പദവിയുമായി ബന്ധപ്പെട്ട പുതിയ നിയമനങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇപ്പോൾ നടന്ന കൂടിക്കാഴ്ച.

അതേസമയം, കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്ത് അഞ്ച് വര്‍ഷം പിന്നിട്ടു. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി ഗവര്‍ണര്‍ സ്ഥാനമോ മറ്റൊരു പദവിയോ നല്‍കുമെന്ന് സൂചനകളുണ്ട്. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ് ജനറലായ ദേവേന്ദ്ര കുമാര്‍ ജോഷിക്ക് കേരളത്തിന്റേയോ ജമ്മു കശ്മീരിന്റേയോ ചുമതല നല്‍കിയേക്കും. നാവികസേന മുന്‍ മേധാവി കൂടിയാണ്‌ ദേവേന്ദ്ര കുമാര്‍ ജോഷി.

Read Also: ഭരണഘടനാ പദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കും; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്‍

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗവര്‍ണര്‍ പദവികളില്‍ അഴിച്ചുപണിക്ക് സാധ്യത നിലനിൽക്കുകയാണ്. കേരളം, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പദവിയില്‍ തുടര്‍ച്ചയായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത്.

Story Highlights : Governor Arif Muhammad Khan held a meeting with the President’s Press Secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here