Advertisement

‘ചേലക്കര അന്തിമഹാകാളൻ കാവ് പൂരത്തിലെ വെടിക്കെട്ട് തടഞ്ഞത് കെ രാധാകൃഷ്ണൻ; നടന്നത് CPIM അജണ്ട’; ആരോപണവുമായി BJP

October 20, 2024
Google News 2 minutes Read

ചേലക്കര അന്തിമഹാകാളൻ കാവ് പൂരത്തിലെ വെടിക്കെട്ട് തടഞ്ഞത് കെ രാധാകൃഷ്ണൻ ആണെന്ന ആരോപണവുമായി ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്. വെടിക്കെട്ട് തടയാൻ പോലീസിന് നിർദേശം നൽകിയത് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ എന്നാണ് ആരോപണം. ചേലക്കരയിൽ തൃശൂർ പൂരം കലക്കൽ പ്രചാരണ ആയുധമാക്കിയാൽ സിപിഐഎമ്മിന് തിരിച്ചടിയായേക്കും.

ചേലക്കരയുടെ വികാരമായ അന്തിമഹാകാളൻ കാവ് പൂരത്തിലെ വെടിക്കെട്ട് കുളമാക്കിയെന്ന് കെകെ അനീഷ് ആരോപിക്കുന്നു. നടന്നത് സിപിഐഎം അജണ്ട. പോലീസിന് നിർദേശം നൽകിയത് കെ രാധാകൃഷ്ണനാണെന്നാണ് ആരോപണം. നിസാര പ്രശ്നങ്ങൾ പറഞ്ഞ് വെടിക്കെട്ട് പോലീസ് തടഞ്ഞുവെന്ന് ബിജെപി ആരോപിക്കുന്നു.

Read Also: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികൾ

കഴിഞ്ഞ മീന മാസത്തിലാണ് പൂരം നടന്നത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങും വെടിക്കെട്ടാണ്. അ‍ഞ്ചു ദേശങ്ങൾ രണ്ട് നേരമായി നടത്തുന്ന പ്രധാനമായ ചടങ്ങാണ് വെടിക്കെട്ട്. അന്ന് ഇത് സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉയർന്നിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം അധികൃതർ മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനെ ബന്ധപ്പെട്ടെങ്കിലും ഫോൺ ഓഫാക്കി വെച്ചെന്നടക്കമുള്ള ആരോപണങ്ങൾ ഉയരുകയാണ്.

തൃശൂരിൽ നേരിട്ടതിനേക്കാൾ വലിയ തോൽവി ഏറ്റു വാങ്ങേണ്ടി വരുമെന്ന് കെ കെ അനീഷ് പറഞ്ഞു. തൃശൂർ മോഡൽ പ്ലാൻ ബിജെപി ചേലക്കരയിൽ പ്രവർത്തികമാക്കും. കേരളത്തിലെ ഏറ്റവും മോശം മണ്ഡലം ചേലക്കരയായി. ജനങ്ങൾ ആഗ്രഹിക്കുന്നത് മൂന്നാം ഓപ്ഷനാണ്. ജയിക്കാനുള്ള തന്ത്രങ്ങൾ ബിജെപി അണിയറയിൽ ഒരുക്കിയിട്ടുണ്ടെന്ന് കെ കെ അനീഷ് പറയുന്നു.

Story Highlights : BJP with allegation K Radhakrishnan stopped the firecrackers at the Chelakkara Anthimahakalan Kavu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here