ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക
ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ദീപക് എന്നയാളാണ് മരിച്ചത്. 35 വയസായിരുന്നു. നരേന്ദ്ര, സൂരജ് എന്നിവരുടെ ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. പ്രദേശത്താകെ അക്രമ സാഹചര്യം നിലനിന്നിരുന്നുവെന്നും ഇരുഗ്രൂപ്പുകളും 10 റൗണ്ട് വെടിയുതിര്‍ത്തുവെന്നും പൊലീസ് പറഞ്ഞു. ( Delhi Violent clash in Jahangirpuri leaves one dead)
വെടിവയ്പ്പില്‍ ദീപക്കിന്റെ കഴുത്തിലും കാലിലും മുതുകിലും ഗുരുതരമായി പരുക്കേറ്റിരുന്നു. സഹോദരന്റെ കണ്‍മുന്നില്‍ വച്ചാണ് ദീപകിന് വെടിയേറ്റത്. പ്രത്യാക്രമണത്തില്‍ പരുക്കേറ്റ നരേന്ദ്രനേയും സൂരജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് ഗ്രൂപ്പുകളും തമ്മില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്ന കുടിപ്പക മൂലമാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നരേന്ദ്രന്റേയും സൂരജിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ പ്രദേശവാസികള്‍ ഭീതിയിലാണെന്നും പ്രദേശത്തെ സുരക്ഷ ശക്തമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights : Delhi Violent clash in Jahangirpuri leaves one dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here