ഡൽഹി രോഹിണിയിലുണ്ടായ പൊട്ടിത്തെറിയിൽ അട്ടിമറി സാധ്യത; CCTV ദൃശ്യങ്ങൾ ട്വൻ്റി ഫോറിന്
ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാറിൽ സെക്ടർ 14ലെ സിആർപിഎഫ് സ്കൂളിന് മുൻവശത്താണ് ഇന്ന് രാവിലെ 7.50 ന് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയുടെ പ്രകമ്പനം ഒരു കിലോമീറ്റർ വരെ അനുഭവപ്പെട്ടു.വൻ പൊട്ടിത്തെറിയാണ് ഉണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യം. കടകൾക്കും സമീപത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
തൊട്ടടുത്തുള്ള കടയിൽ നിന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ വെളുത്ത പൊടി കണ്ടെത്തിയതോടെ അട്ടിമറി സാധ്യതയിലേക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. എൻഎസ് ജി, എൻഐഎ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
രാവിലെ നടന്ന പൊട്ടിത്തെറിയിൽ മണിക്കൂറുകൾ പിന്നിട്ടിട്ടും ഡൽഹി പൊലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതിനിടെ പൊട്ടിത്തെറിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അതിഷി രംഗത്ത് വന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന സംവിധാനം തകർന്നതിനെ തുറന്നുകാട്ടുന്നതാണ് സ്ഫോടനമെന്ന് അതിഷി വിമർശിച്ചു.
Story Highlights : explosion in Delhi’s Rohini CCTV footage is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here