എഡിഎം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കളക്ടർ

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ കണ്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. ഇന്നലെയായിരുന്നു കളക്ടർ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയായിരുന്നു ചർച്ച നടത്തിയത്. 20 മിനിറ്റിലേറെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഔദ്യോഗിക പരിപാടികൾക്കായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്.
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ എ. ഗീതയാണ് മൊവി രേഖപ്പെടുത്തിയത്. പരാതിക്കാരൻ ടി വി പ്രശാന്തന്റെയും മൊഴിയെടുത്തിരുന്നു. അന്വേഷണം ഏറ്റെടുത്ത ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ എ. ഗീത കളക്ടറേറ്റിലെത്തിയാണ് അന്വേഷണം നടത്തുന്നത്.
അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം നൽകുമെന്ന് എ ഗീത ഐ എ എസ് അറിയിച്ചു. എട്ടുമണിക്കൂറിലധികാമായണ് രേഖകൾ ശേഖരിക്കുന്നതും മൊഴിയെടുപ്പു തുടർന്നത്. നിലവിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നത് ആറ് കാര്യങ്ങളിലാണ്. 1. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ, 2.പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ?,3. പിപി ദിവ്യയുടെ പക്കൽ തെളിവുണ്ടോ, 4.NOC നൽകാൻ വൈകിയോ, 5. NOC നൽകിയതിൽ അഴിമതിയുണ്ടോ തുടങ്ങി പ്രാധാന്യം തോന്നുന്ന മറ്റ് കാര്യങ്ങളുമാണ് അന്വേഷണം നടത്തുന്നത്.
Story Highlights : Kannur collector Arun K Vijayan meets CM Pinaeayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here