Advertisement

അലൻ വാക്കർ ഷോയിലെ ഫോൺ കവർച്ച; പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും

October 20, 2024
2 minutes Read
alan walker

കൊച്ചിയിൽ നടന്ന അലൻ വാക്കർ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും.കേരള പൊലീസിന്റെ പ്രത്യേകസംഘം ഡൽഹിയിലെത്തിപിടികൂടിയ മൂന്നുപ്രതികളെയാണ് ഇന്ന് കൊച്ചിയിൽ എത്തിക്കുക. ഇവരിൽനിന്ന് 21 ഫോണുകളും പൊലീസ് പിടികൂടിയിരുന്നു.

Read Also: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികൾ

കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു അലൻ വാക്കറിന്റെ നേത്യത്വത്തിൽ നടന്ന സംഗീത പരിപാടി. പരിപാടിക്കിടെ 36 ഫോണുകൾ നഷ്ടമായതായി പോലീസിൽ പരാതി ലഭിച്ചതിന് പിന്നാലെയാണ് വിവരം പുറത്തറിയുന്നത്. ഇതിൽ 21 എണ്ണം ഐ ഫോണുകളാണ്‌. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്‌. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.

Story Highlights : Phone Robbery on the Alan Walker Show; The accused will be brought to Kochi today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top