Advertisement

‘പിന്തുണ വേണമെന്ന് പറഞ്ഞതിൽ സന്തോഷം’, DMK സ്ഥാനാർത്ഥികളെ പിൻവലിക്കില്ല; പിവി അൻവർ

October 20, 2024
Google News 2 minutes Read
pv

പ്രതിപക്ഷനേതാവിന്റെ അഭ്യർത്ഥന സ്ഥിരീകരിച്ച് പിവി അൻവർ. വിഡി സതീശൻ പിന്തുണ വേണമെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട് . തൽക്കാലം സ്ഥാനാർത്ഥികളെ പിൻവലിക്കാൻ ആലോചിക്കുന്നില്ല, ചർച്ചകൾ തുടരുകയാണെന്നും അൻവർ വിശദമാക്കി.

വർഗീയതയും പിണറായിസവും അഡ്രസ് ചെയ്യേണ്ട തെരഞ്ഞെടുപ്പാണിത് ആ നിലയിൽ കണ്ടുകൊണ്ടാണ് ഡിഎംകെ മുന്നോട്ട് പോകുന്നത്. ആർഎസ്എസിനെ എതിർക്കണം എന്ന് പറയുമ്പോൾ പിണറായിസത്തെയും എതിർക്കണ്ടേ? ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വിഷയം അത് തന്നെയല്ലേയെന്നും അൻവർ ചോദിച്ചു.

Read Also: ‘ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി…’; അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍

ചേലക്കരയിൽ നിന്ന് രമ്യ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥിയായ സുധീറിനെ പിന്തുണയ്ക്കണം. ഇക്കാര്യം യുഡിഎഫിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെന്നും അവർ ഇപ്പോഴും ആലോചിച്ച് കൊണ്ടിരിക്കുകയാണ്. തീരുമാനം വൈകിയാൽ ഈ കപ്പൽ പോകും. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ച ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ട്. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുന്നു. വീണ്ടും പിണറായി വിജയന് ജയിക്കാനുള്ള ഒരവസരം ഒരുക്കികൊടുക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നതെങ്കിൽ തെരഞ്ഞെടുപ്പ് ഗോദയിൽ കാണാമെന്നും അൻവർ വ്യക്തമാക്കി.

അതേസമയം, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.സിപിഐഎം സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളേയും ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും നിലപാടെടുക്കാന്‍ അന്‍വര്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നാണ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ബിജെപി, സിപിഐഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥനയെന്നാണ് സൂചന.

Story Highlights : PV Anvar confirmed the opposition leader vd satheesan request

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here