Advertisement

‘കഴിഞ്ഞയാഴ്ച ശരിക്കുള്ള പൊലീസ് ജീപ്പില്‍, മനുഷ്യന്‍റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും’; വിഡിയോയുമായി ബൈജു

October 21, 2024
Google News 3 minutes Read

പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് നടന്‍ ബൈജു സന്തോഷ്. സിനിമാ സെറ്റില്‍ പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന വിഡിയോ ആണ് നടന്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനെ കാറിടിച്ച കേസുമായി ബന്ധപ്പെട്ട് ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത് വാര്‍ത്തായിരുന്നു.

ഈ സംഭവുമായി ബന്ധപ്പെടുത്തിയായിരുന്നു നടന്റെ റീല്‍ വീഡിയോ. ”കഴിഞ്ഞ ഞായറാഴ്ച്ച ശരിക്കുള്ള പൊലീസ് ജീപ്പില്‍ കയറി, ഈ ഞായറാഴ്ച്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജീപ്പിലാണ്, മനുഷ്യന്റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും” എന്നാണ് റീല്‍ വീഡിയോയിലെ ബൈജുവിന്റെ ഡയലോഗ്.

‘ഇടിനാശം വെള്ളപ്പൊക്കം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുത്ത വീഡിയോ ആണിത്. അതേസമയം തിരുവനന്തപുരത്ത് വച്ച് നടന്ന അപകടത്തില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് ബൈജു രംഗത്ത് വന്നിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു.

തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ച് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ട് പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ശേഷം അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

Story Highlights : actor baijus viral reel video after arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here