Advertisement

മരട് നിവാസികൾക്ക് ടോളിൽ ഇളവില്ല; കളക്ടർക്ക് മറുപടി നൽകി ദേശീയപാത അതോറിറ്റി

October 21, 2024
Google News 3 minutes Read
bridge

ടാറിങ്ങിനായി കുണ്ടന്നൂർ – തേവര, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ അടച്ചതിനെ തുടർന്ന് കുമ്പളം ടോൾ പ്ലാസ വഴി യാത്ര ചെയ്യേണ്ടിവരുന്ന മരട് നിവാസികൾക്ക് ടോളിൽ ഇളവ് നൽകില്ല. ടോൾ ഇളവ് അനുവദിക്കാനാവില്ലായെന്ന് NHAI പ്രൊജക്റ്റ് ഡയറക്ടർ എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിനെ അറിയിച്ചു.ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ച ശേഷമാണ് കളക്ടറ ഇക്കാര്യം അറിയിച്ചത്.

Read Also: തൃശൂര്‍പൂരം വെടിക്കെട്ടിന് ഇളവുനല്‍കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

കുണ്ടന്നൂർ തേവര പാലം അടച്ചതോടെ മരട് നിവാസികൾക്ക് ടോളില്‍ ഇളവ് നൽകണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരുന്നു. കുമ്പളം നിവാസികൾക്ക് നൽകുന്ന ഇളവിന്റെ മാതൃകയിൽ മരടിനും ടോൾ ഒഴിവാക്കാനാണ് എൻഎച്ച്എഐയോട് ആവശ്യപ്പെട്ടിരുന്നത്. വാഹനത്തിന്റെ ആർസി ബുക്കിലോ ആധാർ കാർഡിലോ മരട് നിവാസിയാണെന്ന വിലാസം വ്യക്തമാക്കി ടോൾ കടക്കാൻ കഴിയും വിധം ക്രമീകരണവും നടത്തണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് സാങ്കേതികമായി സാധിക്കില്ല എന്ന മറുപടിയാണ് ദേശീയപാത വിഭാഗം നൽകിയ മറുപടി. എൻഎച്ച്ഐയുടെ തീരുമാനം മരട് നിവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന കാര്യം തീർച്ചയാണ്. ഈ മാസം 15 മുതൽ നവംബർ 15 വരെയാണ് പാലം ടാറിങ്ങിനായി അടച്ചിടുന്നത്.

Story Highlights : No toll concession for Maradu residents; The National Highways Authority replied to the Ernakulam district Collector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here