ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ച തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ ആരോഗ്യവകുപ്പ്
ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ച പ്രമുഖ തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ പരാതിയുമായി ആരോഗ്യവകുപ്പ്. ആശുപത്രിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം. ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇര്‍ഫാന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഇര്‍ഫാന്‍ പൊക്കിള്‍ കൊടി മുറിക്കുന്നത് കണ്ടെത്തിയത്.
കഴിഞ്ഞ ജൂലൈയിലാണ് ഇര്‍ഫാന് കുഞ്ഞുണ്ടായത്. ഷോളിങ്കനല്ലരൂര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു പ്രസവം. ഇര്‍ഫാന്‍ ഉള്‍പ്പടെ അന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി. ഓപ്പറേഷന്‍ തിയേറ്ററില്‍ കയറുന്നതിന് നിയമ തടസമില്ല. എന്നാല്‍, തിയേറ്ററിനുള്ളില്‍ നിന്ന് ഏകദേശം 16 മിനിറ്റ് നീണ്ട വീഡിയോയാണ് ചിത്രീകരിച്ചത്. ഈ വീഡിയോയിലാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി ഇയാള്‍ മുറിക്കുന്നതായി കണ്ടത്. രണ്ട് ദിവസം മുന്‍പാണ് ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 45 ലക്ഷം സ്ബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലാണിത്. ദൃശ്യങ്ങള്‍ വൈറലായതോടെ ആരോഗ്യ വിദഗ്ദരില്‍ നിന്നും മറ്റും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. ഒപ്പം ആരോഗ്യ വകുപ്പ് ഇടപെടുകയുമായിരുന്നു.
Read Also: അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി
ഡോക്ടമാരുടെ അനുവാദത്തോടെയായിരുന്നു സംഭവമെന്നാണ് ഇതില്‍ ഗൗരവകരമായ കാര്യം. ഡോക്ടര്‍ക്കെതിരെ തമിഴ്‌നാട് മെഡിക്കല്‍ ബോര്‍ഡില്‍ റിപ്പോര്‍ട്ട് നല്‍കി. ആശുപത്രിക്കെതിരെ നടപടിയുണ്ടാകുമെന്ന് മെഡിക്കല്‍ റൂറല്‍ വെല്‍ഫയര്‍ ഡയറക്ടര്‍ അറിയിച്ചു. ക്ലിനിക്കല്‍ എക്റ്റാബ്ലീഷ്‌മെന്റ് ആക്ട് പ്രകാരം ലൈസന്‍സ് റദ്ദാക്കും. ആദ്യമായിട്ടല്ല ഇര്‍ഫാന്‍ വിവാദത്തില്‍ പെടുന്നത്. നേരത്തേ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തി യൂട്യൂബിലൂടെ വെളിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
Story Highlights : Tamilnadu health department against YouTuber Irfan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here