‘പ്രതിപക്ഷ നേതാവിനെതിരായ പി സരിന്‍ ഉള്‍പ്പടെയുള്ളവരുടെ ആക്ഷേപം പരിശോധിക്കും’ ; ദീപാദാസ് മുന്‍ഷി
പ്രതിപക്ഷ നേതാവിനെതിരെ പി സരിന്റെ ആക്ഷേപം പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞാല്‍ പ്രതിപക്ഷ നേതാവിനെതിരായ ആക്ഷേപം പരിഗണിക്കുമെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം, സരിന്‍ ഇടത് പാളയത്തിലേക്ക് പോയത് പാര്‍ട്ടിക്ക് തിരിച്ചടിയാകില്ലെന്നും അവര്‍ പറഞ്ഞു. വിവാദങ്ങള്‍ ഏത് നിലയ്ക്കാണ് പാലക്കാട്ടെ കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും പി സരിന്‍ അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാവുക എന്നാണ് വ്യക്തമാകുന്നത്.
ജനാധിപത്യത്തില്‍ ഏതൊരു വ്യക്തിക്കും പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ഉണ്ട്. കേരളത്തെ സംബന്ധിച്ച് ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പ്രത്യയശാസ്ത്രമുണ്ട്, അജണ്ടയുണ്ട്. അതിനനുസരിച്ച് മുന്നോട്ട് പോകും – ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.
അന്‍വറിന്റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനം എടുത്തിട്ടില്ലെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. സംസ്ഥാന നേതാക്കളുമായ വൈകിട്ട് കൂടിയാലോചന നടത്തും. അന്‍വറിനോട് എന്ത് സമീപനം തീരുമാനിക്കണം കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും – അവര്‍ വ്യക്തമാക്കി.
Story Highlights : Deepa Das Munshi about allegations against VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here