Advertisement

‘പാലക്കാടോ കോഴിക്കോടോ ഇല്ലാത്ത നിയന്ത്രണം മലപ്പുറത്തെന്തിന്?’ മലപ്പുറം ജില്ലയില്‍ മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമാക്കിയതിനെതിരെ ലീഗ്

October 22, 2024
Google News 3 minutes Read
Muslim League against implementation of code of conduct in Malappuram district

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മലപ്പുറം ജില്ല മുഴുവന്‍ ബാധകമാക്കിയതിന് എതിരെ പരാതി നല്‍കാന്‍ മുസ്ലീം ലീഗ്. വയനാട് മണ്ഡലത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് മലപ്പുറത്ത് ഉളളതെന്നും അതിനാല്‍ ജില്ലയില്‍ മുഴുവന്‍ ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം അംഗീകരിക്കാനാകില്ലെന്നുമാണ് ലീഗിന്റെ നിലപാട്. കേന്ദ്ര ,സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു. (Muslim League against implementation of code of conduct in Malappuram district)

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോഴിക്കോട് ,പാലക്കാട് ,തൃശൂര്‍ ജില്ലകളില്‍ മുഴുവനായും പെരുമാറ്റ ചാട്ടം ബാധകമല്ലെന്നിരിക്കെ എന്തിനാണ് മലപ്പുറം ജില്ലയില്‍ മുഴുവന്‍ പ്രേദേശങ്ങളിലും പെരുമാറ്റച്ചട്ടം ബാധകമാക്കിയെന്നാണ് ലീഗ് ചോദിക്കുന്നത്. പെരുമാറ്റം ചട്ടം തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി. പുതിയ പദ്ധതികള്‍ ആരംഭിക്കാനോ കരാര്‍ വെക്കാനോ കഴിയാത്ത അവസ്ഥയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എന്നും അബ്ദുള്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.

Read Also: നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ല; ദിവ്യയെ തള്ളി കളക്ടറുടെ മൊഴി

ആവശ്യം കളക്ടറോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം നിസ്സഹായനെന്ന് അറിയിച്ചതായി മുസ്ലീം ലീഗ് നേതാക്കള്‍ പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് ഭാഗങ്ങള്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്നത്.

Story Highlights : Muslim League against implementation of code of conduct in Malappuram district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here