Advertisement

പാലക്കാട് BJP ജയിക്കുന്ന സാഹചര്യമെങ്കിൽ സ്ഥാനാർത്ഥിയെ പിൻവലിക്കും; പി വി അൻവർ 24നോട്

October 22, 2024
Google News 1 minute Read
P V anvar against cpi and binoy viswam

പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ തീരുമാനം നാളെയെന്ന് പി വി അൻവർ. മണ്ഡലത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ബിജെപി ജയിക്കുന്ന സാഹചര്യമെങ്കിൽ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് പി വി അൻവർ 24നോട് വ്യക്തമാക്കി.

ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളാണ് തന്നെ ബന്ധപ്പെടുന്നതെന്നും അൻവ‍‍ര്‍ പ്രതികരിച്ചു. പാലക്കാട്‌ മണ്ഡലത്തില്‍ ബിജെപി ജയിക്കും. ആ അവസ്ഥയിലേക്ക് പോവുകയാണ് കാര്യങ്ങൾ. ബിജെപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ ഇടാനാണ് ശ്രമമെന്നും പി വി അന്‍വര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ അവസാന വാക്ക് സതീശനല്ലെന്ന് അൻവർ പറഞ്ഞു. യുഡിഎഫിന് പിന്നാലെ താന്‍ പോയിട്ടില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസിന് ഒരു വാതില്‍ മാത്രമല്ല ഉള്ളതെന്നും കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും അന്‍വര്‍ പരിഹസിച്ചു.

Story Highlights : P V Anvar on Palakkad byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here