Advertisement

സമീക്ഷ ‘പ്രതിഭകളോടൊപ്പം ഒരു സായാഹ്നം’: കല്പറ്റ നാരായണനും പി.കെ പാറക്കടവിനും സ്വീകരണം നൽകി

October 22, 2024
Google News 2 minutes Read

ഖത്തർ കെഎംസിസി കലാ-സാഹിത്യ-സാംസ്‌കാരിക വിഭാഗം സമീക്ഷ “പ്രതിഭകളോടൊപ്പം ഒരു സായാഹ്നം സംഘടിപ്പിച്ചു . മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ കൽപ്പറ്റ നാരായണൻ മാഷിനും പി കെ പാറക്കടവിനും കെഎംസിസി ഖത്തർ പ്രസിഡന്റ് ഡോ . അബ്ദുസ്സമദും മറ്റു ഭാരവാഹികളും ചേർന്ന് സംസ്ഥാന കമ്മിറ്റി ആസ്ഥാനത്ത് സ്വീകരണം നൽകി .

സമീക്ഷ ചെയർമാൻ മജീദ് നാദാപുരം അധ്യക്ഷത വഹിച്ച ചടങ്ങ് സ്റ്റേറ്റ് ജനറൽ സിക്രട്ടറി സലിം നാലകത്ത് ഉദഘാടനം നിർവ്വഹിച്ചു . മൈക്രോ സെക്കൻഡുകൾ കേൾവിയിലും വായനയിലും അധിനിവേശം നടത്തുന്ന കാലത്ത് കവിതയിലും കഥയിലും ഇരുവരും സ്വീകരിക്കുന്ന ചുരുക്കെഴുത്തിന്റെ ശൈലി പുതിയ കാലത്ത് ഏറെ സ്വീകാര്യതയേറുന്നുവെന്ന് അദ്ദേഹം പറഞ്ഞു . ഇരുവർക്കുമുള്ള സമീക്ഷയുടെ സ്നേഹോപഹാരവും അദ്ദേഹം നൽകി .

കെഎംസിസി ഖത്തർ സ്റ്റേറ്റ് ട്രഷറർ പി എസ് എം ഹുസൈൻ ,ഉപദേശക സമിതി വൈസ് ചെയർമാൻ എസ് എ എം ബഷീർ, ഓഥേഴ്‌സ് ഫോറം അംഗം തൻസീം കുറ്റ്യാടി എന്നിവർ ആശംസകൾ നേർന്നു . കെഎംസിസി ഖത്തർ രാഷ്ട്രീയ പഠന ഗവേഷണ വിഭാഗം ധിഷണ സി.എച് ഓർമ്മ ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബുള്ളറ്റിൻ ധിഷണ ഭാരവാഹികൾ ചേർന്ന് കൈമാറി . സമീക്ഷ കൺവീനർ ഷെഫീർ വാടാനപ്പള്ളി സ്വാഗതവും വൈസ് ചെയർമാൻ ബഷീർ ചേറ്റുവ നന്ദിയും രേഖപ്പെടുത്തി . സമീക്ഷ വൈസ് ചെയർമാൻമാരായ വീരാൻ കോയ പൊന്നാനി . ഖാസിം അരിക്കുളം , അജ്മൽ ഏറനാട് , കൺവീനർമാരായ ഇബ്രാഹിം കല്ലിങ്ങൽ , സുഫൈൽ ആറ്റൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .

Story Highlights : Qatar KMCC welcomed Kalpetta Narayanan and PK Parakkadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here