Advertisement

സതീശൻ ധാർഷ്ട്യവും ധിക്കാരവുമുള്ള പിണറായിയുടെ ഫോട്ടോസ്റ്റാറ്റ് ; പി വി അൻവർ 24നോട്

October 23, 2024
2 minutes Read

പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ തീരുമാനം വൈകിട്ടെന്ന് പി വി അൻവർ 24നോട്. വയനാട്ടിൽ പ്രിയങ്കയെ പിന്തുണയ്ക്കുന്ന തീരുമാനത്തിൽ മാറ്റമില്ല. ചേലക്കരയിലെ പോരാട്ടം പിണറായിസത്തിന് എതിരെയാണെന്നും അൻവർ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയൻറെ തനി പകർപ്പാണ്. വി ഡി സതീശൻ പിണറായിയുടെ ഫോട്ടോസ്റ്റാറ്റ്. ധാർഷ്ട്യവും ധിക്കാരവുമുള്ള പിണറായിയുടെ തനി പകർപ്പെന്നും അൻവർ പറഞ്ഞു.

കോൺഗ്രസുമായി ഇനി ചർച്ചയില്ല. ആക്ഷേപം കേൾക്കുന്നതിന് പരിധിയില്ലേ. എന്തൊക്കെ അപമാനം കേൾക്കേണ്ടി വന്നാലും നിലപാടിൽ മാറ്റം വരുത്തില്ലെന്നും അൻവർ വ്യക്തമാക്കി. അതേസമയം സമ്മർദ്ദ തന്ത്രങ്ങൾക്കിടെ പാലക്കാട് ശക്തിതെളിയിക്കാൻ പി വി അൻവറിന്റെ റോഡ് ഷോ ഇന്ന് നടക്കും.

പാലക്കാട് കോട്ട മൈതാനത്ത് നിന്ന് മൂന്നിന് ആരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കൺവെൻഷനോടെ സമാപിക്കും. രണ്ടായിരം പേർ പങ്കെടുക്കുമെന്നാണ് ഡിഎംകെയുടെ അവകാശവാദം. കോൺഗ്രസ്, സിപിഐഎം പാർട്ടികളിലെ പ്രവർത്തകരും നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കുമെന്നാണ് നേതാക്കൾ പറയുന്ന ത്. യുഡിഎഫിന് മുന്നിൽ ഒത്തുതീർപ്പ് ഫോ൪മുല മുന്നോട്ടുവെച്ച പിവി അൻവർ പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന സൂചന നൽകിയിരുന്നു.

Story Highlights : P V Anvar Against Pinarayi and v d satheeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top