പി വി അൻവറിന് മുസ്ലിം ലീഗ് ഓഫീസിൽ സ്വീകരണം; ദൃശ്യങ്ങൾ ട്വന്റി ഫോറിന്

തൃശ്ശൂർ ദേശമംഗലം പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് പിവി അൻവറിന് സ്വീകരണം നൽകിയത്. അൻവറിനെ സ്വീകരിച്ച് ഓഫീസിൽ ഇരുത്തുകയും പ്രദേശത്തെ പ്രാദേശിക വിഷയങ്ങൾ ലീഗ് നേതാക്കൾ ചർച്ചചെയ്യുകയും ചെയ്തു. പി വി അൻവറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീറും ലീഗ് ഓഫീസിൽ എത്തിയിരുന്നു. ഇന്നലെ വൈകുന്നേരം 6.30 മുതൽ 8 മണി വരെ പി വി അൻവർ ലീഗ് ഓഫീസിൽ ചെലവഴിച്ചതിന്റെ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു അൻവറിനെ സ്വീകരിച്ചത്.
അതേസമയം, പാലക്കാട് ഇന്ന് പിവി അൻവറിന്റെ റോഡ് ഷോ ആരംഭിക്കും. പാലക്കാട് കോട്ട മൈതാനത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കൺവെൻഷനോടെ സമാപിക്കും. പരിപാടിയിൽ രണ്ടായിരം പേർ പങ്കെടുക്കുമെന്നാണ് ഡിഎംകെയുടെ അവകാശവാദം. ബിജെപി – സിപിഐഎം വിരുദ്ധ നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പാലക്കാട് സീറ്റിലെ തീരുമാനത്തിലും ഈ നിലപാട് ഉയർത്തിപ്പിടിക്കുമെന്നും പിവി അൻവർ വ്യക്തമാക്കി. കോൺഗ്രസ് എന്തൊക്കെ പറഞ്ഞാലും തൻറെ നിലപാടിൽ വെള്ളം ചേർക്കാനില്ലെന്നും സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ പ്രഖ്യാപനം വൈകുന്നേരം ഉണ്ടാകുമെന്നും അൻവർ കൂട്ടിച്ചേർത്തു.
Story Highlights : PV Anvar at Muslim League office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here