Advertisement

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നു; കുടുംബം റിയാദിലേക്ക്

October 24, 2024
Google News 3 minutes Read
Abdul Rahim's family is going to Saudi arabia for his release

സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കുടുംബം റിയാദിലേക്ക്. മോചനം വൈകുന്ന സാഹചര്യത്തിലാണ് റഹീമിനെ കാണാനായി ഉമ്മയും സഹോദരനും അമ്മാവനും റിയാദിലേക്ക് പോകുന്നത്. നടപടികള്‍ പൂര്‍ത്തിയായാല്‍ കുടുംബം പുറപ്പെടുമെന്ന് സഹോദരന്‍ നസീര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Abdul Rahim’s family is going to Saudi arabia for his release)

അബ്ദുറഹീമിന്റെ മോചന ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കേസിന്റെ സിറ്റിംഗ് നടന്നുവെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. വധശിക്ഷ റദ്ദാക്കിയ ബെഞ്ച് തന്നെ മോചന ഉത്തരവ് പുറത്തിറക്കട്ടെ എന്നായിരുന്നു അറിയിപ്പ്. ഈ സാഹചര്യത്തിലാണ് അബ്ദുറഹീമിനെ കാണാനായി കുടുംബം സൗദിയിലേക്ക് പുറപ്പെടുന്നത്. റഹീമിന്റെ ഉമ്മ, സഹോദരന്‍, അമ്മാവന്‍ എന്നിവര്‍ ആയിരിക്കും പോകുന്നത്.

Read Also: ‘പ്രതിപക്ഷ നേതാവും അന്‍വറും തമ്മില്‍ തെറ്റി, വി ഡി സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല’; തുറന്നുപറഞ്ഞ് കെ സുധാകരന്‍

സൗദിയിലെ ജയിലില്‍ പോയി മകനെ കാണണമെന്ന് ഉമ്മയുടെ തീരുമാനത്തോട് കുടുംബവും യോജിക്കുകയായിരുന്നു. വിസിറ്റിംഗ് വിസ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കുടുംബം യാത്ര തിരിക്കും. യാത്രയ്ക്കായി കാലതാമസം ഉണ്ടാകില്ലെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

Story Highlights : Abdul Rahim’s family is going to Saudi arabia for his release

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here