Advertisement

ഷൊര്‍ണൂരില്‍ ട്രെയിനില്‍ വച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി

October 24, 2024
Google News 1 minute Read
soumya's brother found dead

ഷൊര്‍ണൂര്‍ ട്രെയിനില്‍ വച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാരേക്കാട് മുല്ലക്കല്‍ സന്തോഷ് ആണ് മരിച്ചത്. 34 വയസായിരുന്നു. ഉച്ചക്ക് ഒന്നരയോടെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇന്നലെ രാത്രി 9.30ന് വീട്ടിലേക്കെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉച്ച ആയിട്ടും വാതില്‍ തുറക്കാത്തത് കണ്ട അമ്മ അയല്‍വാസിയെ വിളിച്ച് വാതില്‍ തള്ളി തുറക്കുകയായിരുന്നു. ഒറ്റപ്പാലം താലൂക്കില്‍ തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. (soumya’s brother found dead)

ഷൊര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights : soumya’s brother found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here