ടി.വി പ്രശാന്ത് വീണ്ടും ഡ്യൂട്ടിക്കെത്തി; 10 ദിവസത്തേക്ക് അവധി അപേക്ഷ നൽകി മടങ്ങി

കണ്ണൂർ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്ത് വീണ്ടും ഡ്യൂട്ടിക്കെത്തി. അവധിയിലായിരുന്ന പ്രശാന്ത് ഇന്ന് പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ജോലിക്കെത്തിയ ശേഷം പത്ത് ദിവസത്തേക്ക് കൂടി അവധി നൽകി മടങ്ങി. പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ ടി വി പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി തേടിയത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആരോഗ്യ സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയിരുന്നു.
ടി വി പ്രശാന്ത് പമ്പ് തുടങ്ങാന്‍ അനുമതി തേടിയിട്ടില്ല. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മറ്റ് വരുമാനം ലഭിക്കുന്ന ജോലികള്‍ പാടില്ലെന്ന സര്‍വീസ് റൂള്‍ ലംഘിച്ചു. പമ്പ് തുടങ്ങാന്‍ പ്രത്യേക അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന പ്രശാന്തിന്റെ ന്യായീകരണം തളളിയ അന്വേഷണ സംഘം വകുപ്പു തല നടപടിക്കും ശുപാര്‍ശ നല്കിയിരുന്നു.
Story Highlights : ADM death, TV Prashanth is back on duty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here