Advertisement

‘ചേലക്കര പിണറായി വിജയന് ഷോക്ക് ട്രീറ്റ്മെന്റ് നൽകും’; മാത്യു കുഴൽനാടൻ

October 26, 2024
Google News 1 minute Read

പാലക്കാട് പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. എൽഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് പറഞ്ഞാൽ നേട്ടം ബിജെപിക്കെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധിറിനോട് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. പിണറായിസത്തിന് ചേലക്കര മറുപടി നൽകും. പിണറായി വിജയന് ചേലക്കര ഷോക്ക് ട്രീറ്റ്മെന്റ് നൽകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

ചേലക്കരയിലെ ഉപ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ടി പി കിഷോര്‍ മുമ്പാകെയാണ് എല്‍ ഡി എഫ്, യു ഡി എഫ്, എന്‍ ഡി എ സാരഥികള്‍ പത്രിക സമര്‍പ്പിച്ചത്.

രാവിലെ 10.30 ഓടെ സി പി ഐ എം വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ എത്തിയാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക നല്‍കിയത്.

ബി ജെ പി വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നിന്ന് 11ഓടെ കെ ബാലകൃഷ്ണനും കോണ്‍ഗ്രസ്സ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നിന്ന് രമ്യ ഹരിദാസും എത്തി പത്രിക സമര്‍പ്പിച്ചു. പ്രകടനത്തിന്റെ അകമ്പടിയോടെയാണ് ഇരു നേതാക്കളും എത്തിയത്.

Story Highlights : Mathew Kuzhalnadan Against Pinarayi Vjayan on Chelakkara Bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here