Advertisement

പി പി ദിവ്യ ഉടൻ പൊലീസിൽ കിഴടങ്ങില്ല

October 26, 2024
Google News 2 minutes Read
divya

ADM കെ നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യ പൊലീസിൽ കിഴടങ്ങില്ലെന്ന് അടുത്ത വൃത്തങ്ങൾ. ഇന്നലെ ദിവ്യ ബന്ധുവിന്റെ വീട്ടിലെത്തി. രാവിലെ മറ്റൊരിടത്തേക്ക് മാറി. മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ദിവ്യ കിഴടങ്ങയേക്കില്ല. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കണ്ണൂർ ജില്ലാ വികസന സമിതി യോഗത്തിൽ പ്രതിപക്ഷ ബഹളം ഉണ്ടായി. പ്രത്യേക പ്രമേയം പാസാക്കണമെന്ന് കോൺഗ്രസ് അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ സംഭവം തിരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞു നില്‍ക്കുന്നത് തിരിച്ചടിയായേക്കുമെന്ന് ഇടതു കേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്.

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. അതുവരെ കാത്തിരിക്കാതെ അന്വേഷണ സംഘത്തിന് മുമ്പാകെ എത്താന്‍ ദിവ്യക്ക് മേല്‍ സി പി എം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന. അന്വേഷണ സംഘത്തലവനായി ചുമതലയേറ്റ കമ്മീഷണര്‍ അജിത് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്.

Story Highlights : PP Divya didnot surrender in front of police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here